എയ്ഡ്സ് ദിനാചരണ പരിപാടി സംഘടിപ്പിച്ചു
1483973
Tuesday, December 3, 2024 4:56 AM IST
കോഴിക്കോട്: ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ലോക എയ്ഡ്സ് ദിനാചരണ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. എഡിഎം എന്‍.എം. മെഹറലി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേഷ് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
"അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ' എന്നുള്ളതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന പ്രമേയം. ഡോ. കെ.വി.സ്വപ്ന, ഡോ.സച്ചിന് ബാബു, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് നോഡല്‍ ഓഫീസര്‍ ഡോ. സി.ബി. ശ്രീജിത്ത്, സി.പി.അബ്ദുല്‍ കരീം, പ്രിന്‍സ് എം. ജോര്‍ജ്, ബോബി സാബു, ബി.എസ്. മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. കല്ലായി എഡബ്ല്യൂഎച്ച് സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ഥികള്‍ ഫോക്കസ് മാള്‍, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍ ഫ്ളാഷ് മോബും ആസ്റ്റര്‍ മെഡിസിറ്റിയിലെ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് വിദ്യാര്‍ഥികള്‍ ഹൈലൈറ്റ് മാളില്‍ ലഘു നാടകവും ഫ്ളാഷ് മോബും അവതരിപ്പിച്ചു.
കോഴിക്കോട്: ജാഗ്രതയുള്ള സമൂഹമാണ് നാടിന്റെ അഭിമാനവും കാവലാളുമെന്ന് പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി പറഞ്ഞു.
പെരുവയല്‍ ഗ്രാമപഞ്ചായത്തും ദിശ ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ദിശ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രകാശ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. സെന്റ് സേവ്യേഴ്സ് സ്കൂള്‍ മാനേജര്‍ ഫാ. സനല്‍ ലോറന്‍സിന് റെഡ് റിബണ്‍ കൈമാറി. ഷാഹിന, അനീഷ്, ഉനൈസ് അരീക്കല്‍, അനിത പുനത്തില്‍, പി.എം.ബാബു, റീന, ഡോ.അമ്പിളി, പി.ജി.അനൂപ്, ജിബിന്‍, ബിനു എഡ്വേര്‍ഡ്, ഗ്രാമപഞ്ചായത്ത് അംഗം വിനോദ്, മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പെരുവയല്‍ പിഎച്ച്സി ആശ പ്രവര്‍ത്തകരുടെ എച്ച്ഐവി ബോധവത്കരണ സ്കിറ്റും പെരിങ്ങൊളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബ് ഉണ്ടായിരുന്നു.