മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റ് നിരക്ക് വര്‍ധന: സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
1483972
Tuesday, December 3, 2024 4:56 AM IST
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് ഏര്‍പ്പെടുത്തിയ 10 രൂപ ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.
ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. രഞ്ജിനിയെയാണ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. പ്രതിഷേധം ശക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഒപി ടിക്കറ്റ് ഫീസ് വര്‍ധന പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണെന്നും തീരുമാനം പിന്‍വലിക്കുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുമെന്നും ജില്ലാ പ്രസിഡന്റ് ആര്.ഷഹിന്‍ അറിയിച്ചു.
വൈസ് പ്രസിഡന്റ് റിനീഷ്ബാല്‍, എം. ഷിബു, ടി.കെ.സിറാജുദ്ദീന്, കെ.എം.രബിന്‍ ലാല്‍, സി.വി.ആദില്‍ അലി, വി.ഋഷികേശ്, അഭിജിത്ത് ഉണ്ണികുളം, കെ.സി. പ്രവീണ്‍, കെ. പി. ഷമീര്‍, സലൂജ് ചെലവൂര്‍, ജിജോ എടക്കാട്, അരുണ്‍ മലാപ്പറമ്പ്, ഫിജാസ് ഒളവണ്ണ, അരുണ്‍ കോവൂര്‍ എന്നിവരും ഉപരോധത്തിന് നേതൃത്വം നല്കി.