കൊ​യി​ലാ​ണ്ടി: കൊ​ല്ലം ചി​റ​യി​ല്‍ നീ​ന്തു​ന്ന​തി​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. കൊ​ല്ലം പി​ഷാ​രി​കാ​വ് ക്ഷേ​ത്രം ചി​റ​യി​ല്‍ കൂ​ട്ടു​കാ​രോ​ടൊ​പ്പം നീ​ന്തു​ന്ന​തി​നി​ട​യി​ല്‍ മൂ​ടാ​ടി മ​ല​ബാ​ര്‍ കോ​ള​ജ് ബി​ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി വെ​ള്ള​റ​ക്കാ​ട് ച​ന്ദ്രാ​ട്ടി​ല്‍ നി​യാ​സാ(19)​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് കൊ​യി​ലാ​ണ്ടി ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ചി​റ​യി​ല്‍ ദീ​ര്‍​ഘ​നേ​രം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​തി​നു ശേ​ഷം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തെ​ര​ച്ചി​ലി​ന് കോ​ഴി​ക്കോ​ടു നി​ന്നു സ്‌​കൂ​ബാ ടീ​മും എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍. ച​ന്ദ്രാ​ട്ടി​ല്‍ നാ​സ​റി​ന്‍റെ​യും ഷം​സീ​റ​യു​ടെ​യും മ​ക​നാ​ണ് നി​യാ​സ്. സ​ഹോ​ദ​രി: ജ​സ്‌​ന.