പാറക്കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു
1483855
Monday, December 2, 2024 6:47 AM IST
നാദാപുരം: പുറമേരിയിൽ പാറക്കുളത്തിൽ വീണ് പ്ലസ്വൺ വിദ്യാർഥി മരിച്ചു. നടുക്കണ്ടിയിൽ താമസിക്കും കനകത്ത് താഴെകുനി ശശിയുടെ മകൻ സൂര്യജിത്ത് (16) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തെ പാറക്കുളത്തിൽ വീഴുകയായിരുന്നു. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ. മാതാവ്: മോനിഷ. സഹോദരി: തേജലക്ഷ്മി.