കോയമ്പത്തൂർ സിഎംഐ പ്രേഷിത പ്രോവിൻസിന്റെ ഡയമണ്ട് ജൂബിലി ആഘോഷിച്ചു
1483761
Monday, December 2, 2024 5:05 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ സിഎംഐ പ്രേഷിത പ്രോവിൻസിന്റെ ഡയമണ്ട് ജൂബിലി ആഘോഷം നടന്നു. ശനിയാഴ്ച രാവിലെ 10ന് ചാവറവിദ്യാഭവൻ ഓഡിറ്റോറിയത്തിൽ ദിവ്യബലിയോടുകൂടി ജൂബിലി ആഘോഷത്തിനു തുടക്കമായി.
ബിഷപ് മാർ പോൾ ആലപ്പാട്ടിന്റെ കാർമികത്വത്തിൽ ദിവ്യബലി നടന്നു.
പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ. സാജു ചക്കാലക്കൽ, മറ്റു പ്രൊവിൻഷ്യാൾമാർ, വൈദികർ എന്നിവർ സഹകാർമികരായി. ദിവ്യബലിക്കുശേഷം സ്നേഹവിരുന്നും തുടർന്ന് പൊതു സമ്മേളനവും നടന്നു. പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കോയമ്പത്തൂർ ലത്തീൻ രൂപതാ മെത്രാൻ ഡോ. തോമസ് അക്വിനാസ്, സിഎസ്ഐ രൂപതാ മെത്രാൻ തിമോത്തി രവീന്ദർ, സിഎംഐ വികാർ ജനറാൾ ഫാ. ജോസി താമരശേരി സിഎംഐ, തൃശൂർ ദേവമാത പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ. ജോസ് നന്തിക്കര സിഎംഐ, ഭോപ്പാൽ സെന്റ് പോൾ പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ. സിറിൽ കുറ്റ്യാനിക്കൽ സിഎംഐ, കോയമ്പത്തൂർ ജയ്റാണി പ്രോവിൻസ് പ്രൊവിൻഷ്യാൾ സിസ്റ്റർ ശാലിനി സിഎംസി, അൽമായ പ്രതിനിധി കുര്യച്ചൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യാൾ ഫാ. സാജു ചക്കാലക്കലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ജൂബിലി ആഘോഷ ക്രമീകരണങ്ങൾ ഒരുക്കി.