ഐക്യക്രിസ്മസ് ആഘോഷം
1483760
Monday, December 2, 2024 5:05 AM IST
കോഴിക്കോട്: ലിറ്റിൽ ലോഡ് ജീസസ് ത്രി കാലിക്കട്ട് സണ്‍ഡേ സ്ക്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിലെ ആദ്യത്തെ ഐക്യ ക്രിസ്മസ് ആഘോഷം സിഎസ്ഐ സെന്റ് മേരിസ് ഇംഗ്ലീഷ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. കോഴിക്കോടുള്ള വിവിധ ക്രൈസ്തവ സഭകളിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഓൾ ഇന്ത്യ സണ്ഡേസ്കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി റവ ഡോ ടി.ഐ. ജെയിംസ് ഉദ്ഘാടനം ചെയ്തു.
റവ. സാജു ബെഞ്ചമിൻ, റവ. ജോബിൻ ജോയ്, റവ.രാജു ചിരൻ, റവ. ബിബിൻ മാത്യു, റവ. ഹെമ്മിങ്ങ്സ് ഹെർമൻ, റവ. ബ്രെറ്റ് ജയകുമാർ, രാജേഷ് ജോയ് എന്നിവര്‍ പ്രസംഗിച്ചു. സിഎസ്ഐ, ഓർത്തഡോക്സ്, ഇവാജലിക്കൽ, മദർ ഓഫ് ഗോഡ് കത്തിഡ്രൽ, കൽദായ സുറിയാനി സഭ, മർത്തോമ സഭകളിൽനിന്നും 500 ഓളം കുട്ടികൾ പങ്കെടുത്തു. കോഴിക്കോടുള്ള വിവിധ ക്രൈസ്തവ സഭകളിലെ 130 കുട്ടികൾ ഉൾപ്പെട്ട മാസ് കൊയർ കരോൾ ഗാനങ്ങൾ ആലപിച്ചു. ഡാൻസ്, തിരുപിറവി ദൃശ്യാവിഷ്കരണം, സ്കിറ്റ്, സാന്ത ക്ലോസ് മുതലായവയും ഉണ്ടായിരുന്നു.