സിറിയക് ജോണ്‍ അനുസ്മരണവും കര്‍ഷക പ്രതിഭാ പുരസ്കാര സമര്‍പ്പണവും നടത്തി
1483759
Monday, December 2, 2024 5:05 AM IST
കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സിറിയക് ജോണിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും കര്‍ഷക പ്രതിഭാ പുരസ്കാര സമര്‍പ്പണവും നടത്തി. സിഎസ്ഐ കത്തീഡ്രല്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കര്‍ഷകരും സാധാരണക്കാരുമായ ജനസഞ്ചയത്തിന്റെ മനസറിഞ്ഞ് അവര്‍ക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു സിറിയക് ജോണെന്ന് എം.കെ. മുനീര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
എമേര്‍സന്‍ ജോസഫ് ആനക്കാംപൊയിലിന് സിറിയക് ജോണ്‍ സ്മാരക കര്‍ഷക പ്രതിഭാ പുരസ്കാരം മേയര്‍ ഡോ. ബീന ഫിലിപ്പ് സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കാര്‍ഷിക മേഖലയിലെ വിദഗ്ധരടങ്ങിയ സംഘം കൃഷിഭൂമികള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്.
കോഴിക്കോട് ജി്ല്ലയിലെ ആനക്കാം പൊയില്‍ സ്വദേശിയായ എമേര്‍സന്‍ തെങ്ങ്, ജാതി, മാവ്, മാങ്കോസ്റ്റിന്‍, റംബുട്ടാന്, പേര, അവക്കാഡോ, വിവിധ തരം വാഴകള്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട്. കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയിക്കുന്നവര്ക്ക് എല്ലാ വര്‍ഷവും സിറിയക് ജോണ്‍ സ്മാരക കര്‍ഷക പ്രതിഭാ പുരസ്കാരം സമ്മാനിക്കും. 'ഓര്‍മ്മയിലെ സിറിയക് ജോണ്‍' എന്ന വിഷയത്തെ അധികരിച്ച് എം.എന്‍.കാരശേരി പ്രസംഗിച്ചു.