ചുരത്തിൽ വാഹനാപകടം: ഗതാഗതം സ്തംഭിച്ചു
1483758
Monday, December 2, 2024 5:05 AM IST
താമരശേരി: ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ ഏഴാം വളവിന് സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വാഗണർ കാറിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
കൂടാതെ രാത്രി ഏഴരയോടെ ഒന്നാം വളവിന് സമീപം കണ്ടെയ്നർ ലോറി ടയർ പൊട്ടി റോഡിൽ കുടുങ്ങി ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു.