കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
1483755
Monday, December 2, 2024 5:05 AM IST
കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. എട്ടു വരെയാണ് തിരുനാൾ. ബഥാനിയ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. നിധിൻ കരിന്തോളിൽ കൊടിയേറ്റ് നടത്തി. വികാരി ഫാ. അഗസ്റ്റിൻ ആലുങ്കൽ സന്നിഹിതനായിരുന്നു. ശനിയാഴ്ച വരെ വൈകുന്നേരം 4.30 ന് പ്രത്യേക ദിനാചരണങ്ങളുടെ ഭാഗമായ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
ആറിന് വൈകുന്നേരം ആറിന് കളപ്പുറം കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം. ഏഴിന് വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, ടൗൺ പന്തലിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം. എട്ടിന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്. വൈകുന്നേരം ഏഴിന് കോഴിക്കോട് രംഗഭാഷയുടെ സാമൂഹിക നാടകം "മിഠായി തെരുവ് '.