വാർത്താവായന മത്സരം സംഘടിപ്പിച്ചു
1483754
Monday, December 2, 2024 5:05 AM IST
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളജും സിടിവി ചാനൽ മുക്കവും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വാർത്താ വായന മത്സരം സംഘടിപ്പിച്ചു. ഡോൺ ബോസ്കോ കോളജ് ഡയറക്ടർ ഫാ. മാർട്ടിൻ അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സിടിവി മാനേജിംഗ് ഡയറക്ടറും കേരള വിഷൻ ഡയറക്ടർ ബോർഡ് അംഗവുമായ എ.സി. നിസാർ ബാബു അധ്യക്ഷത വഹിച്ചു.
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അഫ്രീൻ ഫാത്തിമ ഒന്നാം സ്ഥാനവും കൊടിയത്തൂർ പിടിഎം എച്ച്എസ്എസിലെ ലിയ ഫാത്തിമ രണ്ടാം സ്ഥാനവും കോടഞ്ചേരി എച്ച്എസ്എസിലെ ഏഞ്ചൽ മേരി കുര്യാക്കോസ് മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഫാ. ജോബി എം. ഏബ്രഹാം, ഡോൺ ബോസ്കോ ഐടിഐ പ്രിൻസിപ്പൽ ഫാ. ആൻട്രി, വിനോദ് നിസരി, കെ.എം.ആർ. റിയാസ്, ഫസൽ ബാബു, വി. ജംഷീന എന്നിവർ പ്രസംഗിച്ചു.