ഫെലിക്സ് നതാലിസ് കാലിക്കട്ട് ലോഗോ പ്രകാശനം
1483753
Monday, December 2, 2024 5:05 AM IST
കോഴിക്കോട്: മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്സ് നതാലിസിന്റെ ലോഗോ പ്രകാശനം, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. കോഴിക്കോട് ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ, കോഴിക്കോട് രൂപത പാക്സ് മീഡിയ ഡയറക്ട്ടർ ഫാ.സൈമൺ പീറ്റർ, റവ. മോൺ. ജെൻസൻ പുത്തൻവീട്ടിൽ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
2025 ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്സ് നത്താലിസ്. ഇതിന്റെ ഭാഗമായി സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും ആയിരത്തിലധികം ക്രിസ്മസ് പാപ്പാമാരുടെ അകമ്പടിയോടെ ആരംഭിക്കുന്ന വർണശബളമായ ഘോഷയാത്രയും കോഴിക്കോട് ബീച്ചിൽ ഫ്രീഡം സ്ക്വയറിൽ വിവിധ ക്രിസ്മസ് പരിപാടികളും നടത്തും.