വായനാമുറ്റം ലൈബ്രറി സന്ദർശിച്ച് കുവൈറ്റ് രാജകുമാരി
1483752
Monday, December 2, 2024 5:05 AM IST
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ സാംസ്കാരിക പുരോഗതി ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന അസറ്റ് പേരാമ്പ്രയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാൻ വിദേശ സംഘമെത്തി.
2015 ലെ ഏറ്റവും സ്വാധീനമുള്ള അറബ് വനിതയും കുവൈറ്റ് രാജകുമാരിയുമായ ശൈഖ മറിയം ഇസ്മായിൽ അൽ സബ, ഡെൻമാർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹംസ സാമ ഇന്റർ നാഷനൽ ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ഫാത്തിമ അബുവാസൽ ഇഗ്ബാരിയ, എന്‍ജിനിയര്‍ അബ്ദുൾ ഹഫീസ്, ഡെൻമാർക് ടുനീഷ്യയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയും അറബ് ലീഗിന്റെ അസി.സെക്രട്ടറി ജനറലുമായിരുന്ന ഡോ. അബ്ദുൾ ലതീഫ് ഒബൈദ്, ഫ്രാൻസിലെ ലയാൻ സർവകലാശാലാ ലക്ചറർ ഡോ. ഇഷ്റഖ് കൊറോന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അസറ്റിന്റെ നൂതന പദ്ധതിയായ വായനാ മുറ്റത്തെക്കുറിച്ച് സംഘാംഗങ്ങൾ പ്രത്യേകം ചോദിച്ചറിഞ്ഞു. ഡോ.ശശി തരൂർ എംപിയാണ് വായന മുറ്റം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിർവഹിച്ചത്. സംഘാംഗങ്ങളെ അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിംകുട്ടിയുടെ മാതാവ് സി.എച്ച്. കൃഞ്ഞാമി ബൊക്കെ നൽകി സ്വീകരിച്ചു. അബ്ദുസ്സലാം ഫൈസി അമാനത്ത്, അസറ്റ് സെക്രട്ടറി ജനറൽ നസീർ നൊച്ചാട്, സൈനുൽ ആബിദ് ഹൃദവി, സി.എച്ച്. അബ്ദുള്ള, പ്രഫ.കെ.വി. ഫാഹിദ് എന്നിവർ സംബന്ധിച്ചു.