ക്വിസ് മത്സരം സംഘടിപ്പിച്ചു
1483751
Monday, December 2, 2024 5:05 AM IST
വെള്ളിമാടുകുന്ന്: സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ "ഹണ്ടിംഗ് ദ സ്മാർട്ട് ക്വിസ് മത്സരം നടത്തി. മത്സരത്തിൽ ഒന്നാം സ്ഥാനം കരിങ്കല്ലായി വെനേറിനി സ്കൂളിൽ നിന്നുള്ള അക്ഷയ, വിശാൽ കൃഷ്ണ എന്നിവരും രണ്ടാം സ്ഥാനം വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ ശ്രേയ സുമേഷ്, സി.എസ്. വേദികയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം വെനേറിനി ഇഎംഎച്ച് സ്കൂളിലെ ലക്ഷ്മി പി. നായർ, ശ്രേയ പട്ടത്താനവും നേടി.
10000, 7000, 5000 കാഷ് പ്രൈസ് വിജയികൾക്ക് സമ്മാനിച്ചു. കൂടാതെ പത്ത് സ്ഥാനം നേടിയവർക്ക് മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. എരഞ്ഞിപ്പാലം സെന്റ് സേവ്യർ കോളജ് മാനേജർ അഡ്വ. ഫാ.എ.ജെ. പോൾ സമ്മാനം വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. സജീവ് വർഗീസ്, ഹെഡ്മിസ്ട്രസ് സി. ടെസി മരിയ എന്നിവർ പ്രസംഗിച്ചു. ഉദയകുമാർ ക്വിസിന് നേതൃത്വം നൽകി.