രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1483748
Monday, December 2, 2024 5:05 AM IST
കോടഞ്ചേരി: കപ്പൂച്ചിൻ സഹോദരങ്ങളുടെ നേതൃത്വത്തിൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെയും കോഴിക്കോട് സഹകരണ ആശുപത്രിയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിജോ മേലാട്ട് അധ്യക്ഷത വഹിച്ചു.
ആലുവ സെന്റ് തോമസ് പ്രൊവിൻസ് അംഗം ഫാ. ട്രീജോ ചക്കാലക്കൽ, പതിനേഴാം വാർഡ് അംഗം വാസുദേവൻ ഞാറ്റുകാലായിൽ, ബ്രദർ ഡയസ് ആന്റണി, ബ്രദർ സജിത്ത് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം ചെയ്തു.