ദേവഗിരിയില്‍ അന്തര്‍ദേശീയ സെമിനാര്‍
1483542
Sunday, December 1, 2024 6:12 AM IST
കോഴിക്കോട് : ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജി എന്ന വിഷയത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി അന്തര്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോളജിലെ പ്രഫഷണല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. സോണി തോമസ് ഉത്ഘാടനം ചെയ്തു.
അടുത്ത കാലത്തായി നാടിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക മേഖലയിലെ സാങ്കേതിക വിദ്യയില്‍ ഊന്നിയ പുതിയ വികസന മാതൃകകള്‍ ഉയര്‍ന്നു വരുന്നത് ശുഭോദര്‍ക്കമാണെന്ന് ഡോ. സോണി തോമസ് അഭിപ്രായപെട്ടു. ഈ ദൗത്യം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുകയും അവരെ അതിന് സജ്ജമാകുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ് അക്കാഡമിക് ഡയറക്ടര്‍ ഫാ. സുനില്‍ എം ആന്റണി, അക്കാഡമിക് കോര്‍ഡിനേറ്റര്‍ ഡോ. സനാതനന് വെള്ളുവ, വകുപ്പ് മേധാവി ഡോ. ടി. സി. സൈമണ്‍, കോര്‍ഡിനേറ്റര്‍ അഷിത. എം. കെ, ഡാലു റോയല്‍ ബേബി എന്നിവര്‍ സംസാരിച്ചു.