ലൈഫ് ഈസ് ബ്യൂട്ടിഫുൾ: വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കം
1539522
Friday, April 4, 2025 5:48 AM IST
മലപ്പുറം: ജില്ലയിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല ലഹരിവിരുദ്ധ വാഹന പ്രചാരണ യാത്രയ്ക്ക് കുറ്റിപ്പുറം എംഇഎസ് എൻജിനിയറിംഗ് കോളജിൽ നിന്നും തുടക്കം കുറിച്ചു.
സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ, റീജണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ, ഡോ. റഹ്മത്തുന്നീസ, രാജേഷ് പ്രശാന്തിയിൽ, ഡോ. ശ്രീമഹാദേവൻ പിള്ള, ഡോ. എം. അരുൺ, ഡോ. പി.യു. സുനീഷ്, പി.കെ. സിനു, സില്ല്യത്ത്, അഷ്മിത, അൻവർ, സുലൈമാൻ, ഷാമോൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീർത്തു. ജില്ലയിലെ എൻഎസ്എസ് ലഹരി വിരുദ്ധ ബോധവത്കരണ കാന്പയിൻ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ' പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ദേശ വാഹനം വിവിധ കാന്പസുകളിൽ എത്തിച്ചേരുന്നത്.