സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയം: യുഡിഎഫിന്റെ രാപ്പകൽ സമരത്തിന് ഇന്ന് തുടക്കം
1539517
Friday, April 4, 2025 5:44 AM IST
വാണിയമ്പലം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേയും വാണിയമ്പലം ടൗൺ സ്ക്വയർ - താലൂക്ക് ആശുപത്രിയിലെ പ്രസവ ചികിത്സ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയുമുള്ള യുഡിഎഫിന്റെ രാപ്പകൽ സമരത്തിന് ഇന്ന് വൈകുന്നേരം നാലിന് തുടക്കമാകും. സമരം എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഷൈജൽ എടപ്പറ്റ, കൺവീനർ കാപ്പിൽ മുരളി , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി. ജബീബ് സുക്കീർ, ടി.ഷംസാലി, അഷ്റഫ് പാറശ്ശേരി, എം.കെ. നാസർ, വി.എം. നാണി, സി.ടി. കുഞ്ഞാപ്പുട്ടി, സി.ടി. ചെറി, ജിഷാദ് കോക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.