വന്യജീവി ആക്രമണം; നഷ്ടപരിഹാരത്തുക ഉയർത്തണമെന്ന് കേരളാ കോണ്‍ഗ്രസ്
1539524
Friday, April 4, 2025 5:48 AM IST
പെരിന്തൽമണ്ണ: വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്ന കർഷകരുടെ കുടുംബത്തിനുള്ള സർക്കാർ നഷ്ടപരിഹാരത്തുക 25 ലക്ഷം രൂപയായി ഉയർത്തണമെന്നും കൂടാതെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ സർവീസിൽ ജോലിയും നൽകണമെന്ന് കേരളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവികളെ കാട്ടിൽ തടഞ്ഞു നിർത്തുന്നതിൽ സർക്കാർ വകുപ്പുകൾ പരാജയപ്പെടുന്നു.
ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റാനും സർക്കാരിന് കഴിയുന്നില്ല. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹൈപ്പർ കമ്മിറ്റി അംഗം ആലിക്കുട്ടി എറക്കോട്ടിൽ, കെ.എം. ഇഗ്നേഷ്യസ്,
കെ.വി. ജോർജ്, അഡ്വ. മോഹൻ ജോർജ്, സതീഷ് വർഗീസ്, സക്കീർ പൊന്നാനി, തോമസ്. ടി. ജോർജ്, വി.ബി. സുരേഷ്, ജോണ്‍കുട്ടി മഞ്ചേരി, എ.ജെ. ആന്റണി, സിദ്ധാനന്ദൻ വള്ളിക്കുന്ന്, ബാബു കോലാനിക്കൽ, കുര്യൻ ഏബ്രഹാം, സജീഷ് മണ്ണഞ്ചേരി, ജോസഫ് റോയി ജോസഫ് പ്രസംഗിച്ചു.