കഞ്ചാവും നാടൻ തോക്കുകളും പിടികൂടിയ കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ
1539525
Friday, April 4, 2025 5:48 AM IST
മേലാറ്റൂർ: വെട്ടത്തൂരിൽ നിന്ന് കഞ്ചാവും നാടൻ തോക്കുകളും പിടികൂടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എടക്കര ചെമ്പൻകൊല്ലി ഉപ്പടയിലെ മലയിൽ തടിക്കാട്ട് വീട്ടിൽ കുഞ്ഞന്റെ മകൻ സജി(53) യെയാണ് ഇന്നലെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച അറസ്റ്റ് ചെയ്ത ഷറഫുദ്ദീനിൽ നിന്നും പിടികൂടിയ നാടൻ തോക്കുകളിൽ ഒരെണ്ണം തകരാറിലായത് നന്നാക്കി കൊടുത്തത് സജിയാണെന്ന് പോലീസ് പറഞ്ഞു. ഷറഫുദ്ദീനെയും സജിയെയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.