വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റില്‍
1539516
Friday, April 4, 2025 5:44 AM IST
നിലമ്പൂര്‍: അനധികൃതമായി അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്കനെ നിലമ്പൂര്‍ എക്സൈസ് വിഭാഗം അറസ്റ്റു ചെയ്തു. താമരശേരി താലൂക്കിലെ കൂടരഞ്ഞി വില്ലേജിലെ കുഴികണ്ടത്തില്‍ വീട്ടില്‍ കെ.വി. രാജേഷി (52) നെയാണ് സ്കൂട്ടറില്‍ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 40 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി (20 ലിറ്റര്‍) എക്സൈസ് സംഘം അറസ്റ്റുചെയ്തത്.
നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി.എച്ച്. ഷെഫീഖും സംഘവുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എ. അനീഷ്, വി. സുഭാഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ടി. ഷംനാസ്, എബിന് സണ്ണി എന്നിവരും ഉണ്ടായിരുന്നു.