പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
1539521
Friday, April 4, 2025 5:48 AM IST
മലപ്പുറം: ഓണ്‍ലൈന്‍ സ്ഥലംമാറ്റങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്ഥലംമാറ്റങ്ങള്‍ സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് വിധി നടപ്പിലാക്കുക , സ്ഥലം മാറ്റങ്ങളിലെ അഴിമതികള്‍ അവസാനിപ്പിക്കുക, ജീവനക്കാരെ വിവേചനപരമായി തരംതിരിക്കാനുളള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. രാഗേഷ് മോഹന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലികുട്ടി അധ്യക്ഷത വഹിച്ചു. പി.ഷാനവാസ് , കെ.സി സുരേഷ് ബാബു, ജില്ലാ സെക്രട്ടറി ജിസ്മോന് പി. വര്‍ഗീസ്, ആര്. ദിനു എന്നിവർ സംസാരിച്ചു.