ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയ ക്യാമ്പില്‍ എഫ്എച്ച്എസ്ടിഎ പ്രതിഷേധം
1539514
Friday, April 4, 2025 5:44 AM IST
പെരിന്തൽമണ്ണ: ഹയർ സെക്കൻഡറി മേഖലയിലെ അധ്യാപകരുടെ ജോലി സുരക്ഷയേയും സേവന- വേതന വ്യവസ്ഥകളേയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മൂല്യനിർണയ ക്യാമ്പിൽ എഫ്എച്ച് എസ്ടിഎ പ്രതിഷേധ സംഗമം നടത്തി.
സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, തസ്തികകൾ വെട്ടിച്ചുരുക്കി അധ്യാപകരെ അശാസ്ത്രീയമായി ട്രാൻസ്ഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
പെരിന്തൽമണ്ണയിൽ നടന്ന പ്രതിഷേധ സംഗമത്തിന് ഫെഡറേഷൻ ജില്ലാ കൺവീനർ കെ.ടി. ഉമ്മർ, സംസ്ഥാന സമിതി അംഗങ്ങളായ ടി.എസ്. ഡാനിഷ് , എം. അബ്ദുൾ ബഷീർ , എം.ടി. മുഹമ്മദ് , അബ്ദുൾ മുത്തലിബ്, സി.ടി. നൗഷാദലി , സറീന ഇക്ബാൽ, കെ. സുമേഷ് , കെ.ടി. അബ്ദ്ദുന്നാസർ, പി. ഷറഫുദ്ദീൻ, പി.ടി. സത്താർ, കെ. ഫായിസ് തുടങ്ങിയവർ നേതൃത്വം നൽകി.
മഞ്ചേരി: മഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ മൂല്യനിര്‍ണയ ക്യാമ്പില്‍ എഫ്എച്ച് എസ്ടിഎ പ്രതിഷേധ സംഗമം നടത്തി. മഞ്ചേരിയിലെ ഡബിള്‍ വാല്യുവേഷന് ക്യാമ്പില്‍ നടന്ന പ്രതിഷേധ സംഗമത്തിന് ഫെഡറേഷന് ജില്ലാ നേതാക്കളായ കെ. ജിതേഷ്, പി. അനില്‍ കുമാര്‍ , വി കെ. രാജീവ്, ടി. ജമാലുദ്ധീന്,
ഡോ. ശ്രീജ മോഹനന്, എസ്. സിന്ധു, കെ. ഐ. പ്രിയങ്ക, കെ. സുജ, പി ദിവ്യ, കെ. രഞ്ജിത്, കെ. നിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കാരകുന്ന് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ഫെഡറേഷന് ജില്ലാ ചെയര്മാന് കെ.കെ. മുഹമ്മദ് അഷ്റഫ് , നേതാക്കളായ പി. ഉണ്ണികൃഷ്ണന്, എ. രാജേഷ് , എം. ജഹ്ഫര്‍, ബരീര്‍ അസ്ലം, വിനീത, ഫസല്‍ റഹ്മാന്, ജൗഹര്‍ എടവണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്കി.
നിലമ്പൂര്‍: നിലമ്പൂരില്‍ നടന്ന പ്രതിഷേധ സംഗമത്തിന് ഫെഡറേഷന് ജില്ലാ നേതാക്കളായ കെ.പി. രതീഷ്, കെ.എം. നൗഷാദ്, ഡോ. പി.എം.എ. വഹാബ്, കെ. മുഹമ്മദ് റസാഖ്, എ.പി. ജാഫര്‍, ഗഫൂര്‍ കല്ലറ, ഷമീല, പി.ജി. ഷീജ, എ. റിയാസ് ബാബു, പി.വി. ശ്രീനിവാസന് എന്നിവര്‍ നേതൃത്വം നല്കി.