ആൾമറയില്ലാത്ത കിണറ്റിൽ വീണ് 17കാരന് ദാരുണാന്ത്യം
1490054
Friday, December 27, 2024 12:41 AM IST
വണ്ടൂർ: പട്ടിക്ക് തീറ്റ കൊടുക്കാൻ പോയ 17കാരൻ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണുമരിച്ചു . കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പത്തിരിയാൽ മേലങ്ങാടി മണ്ണൂർക്കര ബാബുവിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്.
സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളർത്തുപട്ടിക്ക് ഭക്ഷണം കൊടുക്കാൻ പോയ സമയം അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. അശ്വിൻ കിണറ്റിൽ വീണ ശബ്ദംകേട്ട് കൂടെ ഉണ്ടായിരുന്നവർ ആളുകളെ കൂട്ടി കിണറ്റിൽ നിന്നും പുറത്തെടുത്ത് അശ്വിനെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൂർ വിഎംസിയിൽ പ്ലസ് ടു വിദ്യാർഥിയാണ്.