ഭിന്നശേഷി കുട്ടികള്‍ക്കായി ‘തുഷാരം-2024’ സഹവാസ ക്യാമ്പ്
1490147
Friday, December 27, 2024 4:18 AM IST
മഞ്ചേരി: ഭിന്നശേഷി കുട്ടികള്‍ക്കായി മഞ്ചേരി ബിആര്‍സിയുടെ നേതൃത്വത്തില്‍ മഞ്ചേരി ജിയുപി സ്കൂളില്‍ സഹവാസ ക്യാമ്പ് ആരംഭിച്ചു. തുഷാരം-2024 സഹവാസ ക്യാമ്പ് ഇന്ന് സമാപിക്കും. നഗരസഭാ ചെയര്‍ പേഴ്സണ്‍ വി. എം. സുബൈദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എന്എംഎല്സി അധ്യക്ഷത വഹിച്ചു. വള്ളിക്കാപ്പറ്റ കേരള സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് അധ്യാപകന് നിസാര്‍ തൊടുപുഴ വിശിഷ്ടാതിഥിയായിരുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. സുനിത, ഹൈസ്കൂള്‍ എച്ച്എം ഫോറം സെക്രട്ടറി അന്‍വര്‍ ഷക്കീല്‍, എച്ച്എസ്എസ് ഫോറം സെക്രട്ടറി എം. അലി, ജി യുപിഎസ് വീമ്പൂര് എച്ച്എം ഇസ്മയില്‍ പൂതനാരി, എല്പിഎച്ച്എം ഫോറം സെക്രട്ടറി കെ. ജയദീപ്, ജിയുപിഎസ് മഞ്ചേരി എച്ച്എം കെ. ജെ. നിഷ, ബിആര്‍സി ട്രെയിനര്‍ കെ. ബിന്ദു, വി.ആര്. ഭാവന എന്നിവർ പ്രസംഗിച്ചു. ബിആര്‍സി ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റര്‍ എം.പി. സുധീര്‍ ബാബു സ്വാഗതവും ബിആര്‍സി ട്രെയിനര്‍ പി. ഇന്ദിരാ ദേവി നന്ദിയും പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിവിധ സെഷനുകളിലായി കുത്തിവര, അഭിനയക്കളരി, രുചിക്കൂട്ട്, കരവിരുത്, എയറോബിക്സ്, പ്രകൃതി നിരീക്ഷണം, ഗെയിംസ്, നാടന്‍പാട്ട് എന്നിവ ഉള്‍പ്പെടുന്നു.