റോഡിന്റെ ദുരവസ്ഥ: നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രതിഷേധം
1490150
Friday, December 27, 2024 4:18 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന് റോഡിന്റെ ദുരവസ്ഥകക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന് നിലമ്പൂര്‍ ബ്രാഞ്ച് കമ്മിറ്റി നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ. മിഥിലേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി. വിഷ്ണുദാസ്, ജില്ലാ ഭാരവാഹികളായ സുനില്‍ കാരക്കോട്, ഷബീറലി മുക്കട്ട, ഹബീബ് റഹ്മാന്, എം.എസ്. ഷിബുകുമാര്‍, സിദുഖ്ല് അക്ബര്‍, വേലായുധന്, വനിതാ ഫോറം കണ്‍വീനര്‍ നിഷാമോള്‍, ബ്രാഞ്ച് സെക്രട്ടറി പി. ഷംസുദ്ദീന്, ഖജാന്‍ജി ശിഹാബുദ്ദീന് എന്നിവര്‍ സംസാരിച്ചു.