പേവിഷബാധ ബോധവത്കരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു
1490148
Friday, December 27, 2024 4:18 AM IST
മലപ്പുറം: സംസ്ഥാനം പേവിഷ വിമുക്തമാക്കുന്നതിന്റെ ഭാഗമായി മിഷന് റാബീസുമായി സഹകരിച്ച് നടത്തിവരുന്ന മാസ് ഡോഗ് വാക്സിനേഷന് കാമ്പയിനിന്റെ ജില്ലാതല പ്രചാരണ വാഹനം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സക്കറിയ സാദിഖ് മധുരക്കറിയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. മുഴുവന്‍ തെരുവുനായകളെയും പേവിഷ പ്രതിരോധ വാക്സിനേഷന് വിധേയമാക്കി ജില്ലയെ പേവിഷ മുക്തമാക്കി മാറ്റുന്നതിന് എല്ലാ പഞ്ചായത്തുകളും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ഈവര്‍ഷം തന്നെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.കെ. ഷാജി അധ്യക്ഷത വഹിച്ചു. പി.ആര്.ഒ ഡോ.ലുഖ്മാന് കാവുംപുറത്ത്, ഡോ.അജ്മല്‍, ഡോ.വസീം, ഡോ.അബ്ദുള്‍ നാസര്‍, എഫ്.ഒ. ഹസ്സന്‍കുട്ടി, ദിലീപ്കുമാര് തുടങ്ങിയര്‍ പങ്കെടുത്തു.