ക്രിസ്മസ്-ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ആനമറിയില്‍ പരിശോധന
1490144
Friday, December 27, 2024 4:18 AM IST
എടക്കര: ക്രിസ്മസ്-ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ആർ രതീഷിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തി.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണറുടെ നിര്‍ദേശപ്രകാരമാണ് വഴിക്കടവ് ആനമറി എക്സൈസ് ചെക്കുപോസ്റ്റ്, എടക്കരയിലെ വിവിധ കൊറിയര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തിയത്. നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ സംഘവും റേഞ്ച് സംഘവും പോലീസ് ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. 38 വാഹനങ്ങളും മൂന്ന് കൊറിയര്‍ സര്‍വീസ് സെന്ററുകളും സംഘം പരിശോധിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മുസ്തഫ ചോലയില്‍, പ്രിവന്റീവ് ഓഫീസര്‍ ഇ.ടി. ജയാനന്ദന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷംനാസ്, സി. ദിനേഷ്, എബിന് സണ്ണി, കെ. രാകേഷ്, ഡ്രൈവര്‍ മഹ്മൂദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.