പാലക്കീഴ് നാരായണൻ അനുസ്മരണവും വായനശാല വാർഷികവും
1490146
Friday, December 27, 2024 4:18 AM IST
മേലാറ്റൂർ: പ്രഫ. പാലക്കീഴ് നാരായണൻ അനുസ്മരണവും ഉപഹാര സമർപ്പണവും ചെമ്മാണിയോട് വാസുദേവ സ്മാരക വായനശാല വാർഷികവും സംഘടിപ്പിച്ചു. പ്രഫ. എം.എം. നാരായൺ പാലക്കീഴ് നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാന് പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ മികച്ച വായനശാലക്ക് ചെമ്മാണിയോട് വാസുദേവ സ്മാരക വായനശാല ഏർപ്പെടുത്തിയ പ്രഫ. പാലക്കീഴ് നാരായണൻ സ്മാരക അവാർഡ് മേലാറ്റൂർ ദേശീയ ഗ്രന്ഥാലയത്തിന് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എൻ. പ്രമോദ് ദാസ് സമ്മാനിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വേണു പാലൂർ അവാർഡ് പ്രഖ്യാപനം നടത്തി.
വായനശാല സെക്രട്ടറി എം. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ വി. കമലം, യു.ടി. മുൻഷീർ, പി. മനോജ്, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി. രമണൻ, കെ. മൊയ്തുട്ടി , പി.എം. സാവിത്രി, കീഴാറ്റൂർ അനിയൻ, സി. വാസുദേവൻ, മേലാറ്റൂർ പത്മനാഭൻ, വി. ശശീന്ദ്രൻ, എം. മുഹമ്മദ് സമീർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിച്ചു.