നിലമ്പൂരില്‍ എം.ടി അനുശോചനം സംഘടിപ്പിച്ചു
1490149
Friday, December 27, 2024 4:18 AM IST
നിലമ്പൂര്‍: ഇ.കെ. അയമു സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയില്‍ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നിലമ്പൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന എം.ടി. അനുശോചന യോഗത്തില്‍ ഇ. പദ്മാക്ഷന് അധ്യക്ഷത വഹിച്ചു. എ. ഗോപിനാഥ്, പി. എം. ബഷീര്‍, പാലൊളി മെഹ്ബൂബ്, പരുന്തന്‍ നൗഷാദ്, കക്കാടന്‍ റഹീം, എം.കെ. ബാലകൃഷ്ണന്, ജോര്‍ജ് എം. തോമസ്, മാത്യു കാരാംവേലി, പി.വി. ഹംസ, കെ.സി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.