വേനൽത്തുമ്പി കലാജാഥ
1545062
Thursday, April 24, 2025 6:32 AM IST
നെടുമങ്ങാട്: ബാലസംഘം നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥയ്ക്ക് പൂവത്തൂർ മേഖലയിൽ ഉജ്ജ്വല വരവേൽപ്പ്. മേഖലാതല ഉദ്ഘാടനം ഉളിയൂർ തൃപ്പാദത്തിൽ കവി വിഭു പിരപ്പൻകോട്, ജാഥാ ക്യാപ്റ്റൻ അബിയ എസ്. ഷിബുവിന് പുസ്തകക്കിറ്റു നൽകി നിർവഹിച്ചു.
മേഖലാ പ്രസിഡന്റ് ആദിത്യ അധ്യക്ഷയായി. ഉദ്ഘാടന യോഗത്തിൽ മേഖലാ മുഖ്യരക്ഷാധികാരി എസ്.എസ്. ബിജു, ബാലസംഘം ഏരിയാ സെക്രട്ടറി ആർ.ജെ. ആമിന, പ്രസിഡന്റ് അബിയ എസ്. ഷിബു, രക്ഷാധികാരി കെ. ആർ. രഞ്ജിത്ത് കൃഷ്ണ,
ഏരിയാ കൺവീനർ അജിംഖാൻ, ഏരിയാ കോ-ഓർഡിനേറ്റർ ആനാട് ഹരിപ്രകാശ്, അനിൽ വേങ്കോട്, ബാലസംഘം മേഖലാ കൺവീനർ ആർ. സിന്ധുക്കുട്ടൻ, സംഘാടക സമിതി ചെയർമാൻ എസ്. കബീർ, കൺവീനർ വി. സതീശൻ, കൗൺസിലർ എസ്. സജിത എന്നിവർ സംസാരിച്ചു.
സ്വീകരണ പരിപാടിക്ക് എസ്. രാജേന്ദ്രൻ, എൻ. പ്രസന്നൻ, എസ്.ആർ. രതീഷ്, ആർ.വി. ബിജു, ഹരികൃഷ്ണൻ, സിബി, ജി.എസ്. ജയചന്ദ്രൻ, വി. അനിൽകുമാർ, എൻ. എസ് ജോയി, എം. ശശികുമാർ എന്നിവർ നേതൃത്വം നൽകി.