കായികവകുപ്പിന്റെ നേതൃത്വത്തിൽ മേയ് അഞ്ചു മുതൽ ലഹരിവിരുദ്ധ സന്ദേശ യാത്ര
1545366
Friday, April 25, 2025 6:33 AM IST
തിരുവനന്തപുരം: കായിക വകുപ്പിന്റെ നേതൃത്വത്തിൽ മേയ് അഞ്ചുമുതൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തും. കായികമന്ത്രി വി.അബ്ദുറഹ്മാൻ നയിക്കുന്ന ജാഥ മേയ് അഞ്ചിന് കാസർഗോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും.
രണ്ട് ഘട്ടമായാണ് ജാഥ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകൾ കടന്ന് മേയ് 12ന് തൃശൂരിൽ സമാപിക്കും.
മേയ് 14ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന രണ്ടാംഘട്ട സന്ദേശയാത്ര കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലളിൽ പര്യടനം നടത്തി മേയ് 21ന് എറണാകുളം മറൈൻ ഡ്രൈവിൽ സമാപിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.