അനുസ്മരണ ചടങ്ങ് നടത്തി
1545364
Friday, April 25, 2025 6:33 AM IST
തിരുവനന്തപുരം: ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ വർഗീയ ചേരിതിരുവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ദേശ ദ്രോഹികളാണെന്ന് എം.വിൻസന്റ് എംഎൽഎ.
കെപിസിസി ഗാന്ധിദർശൻ സമിതി പ്രസിഡന്റ് വി.സി. കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ കാശ്മീരിലെ ഭീകരാക്രമണത്തിനെതിരേ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ്് കമ്പറ നാരായണൻ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ഭാരവാഹികളായ പരശുവയ്ക്കൽ രാധാകൃഷ്ണൻ, ബൈജു വടക്കുംപുറം,
കോട്ടമുകൾ സുഭാഷ്, സി.കെ. വിജയകുമാർ, ഇ. ഹർഷകുമാർ, പള്ളിക്കൽ മോഹൻ, സി.കെ. വിജയകുമാർ, ഭാസ്കരൻ മാസ്റ്റർ, എം.വി.ഹെൻറി, നസിം ബീവി, അസ്ബർ, കെ.ശശാങ്കൻ നായർ, കരകുളം ശശി, പാളയം സുധി, രാജേന്ദ്രൻ നായർ, ജി.ശശികുമാർ, ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.