വീട് കുത്തിത്തുറന്ന് മോഷണം: സ്വർണവും പണവും നഷ്ടപ്പെട്ടു
1545363
Friday, April 25, 2025 6:33 AM IST
കാട്ടാക്കട: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കാട്ടാക്കട പെരുംകുളം മുതയിൽ എസ്ബി സുനിൽകുമാറിന്റെ രശ്മി ഭവനലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.
ഏഴു പവൻ സ്വർണവും 60000 രൂപയും മോഷ്ടാവ് കൊണ്ടുപോയി. രാത്രി എട്ടിനും പത്തിനുമിടയിലാണ് മോഷണം നടന്നതായി കരുതുന്നത്.
വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം.വാതിലുകൾ തകർത്ത നിലയിലാണ്. മേശകൾ അലമാരകൾ എന്നിവ കുത്തി തുറന്നു സാധനങ്ങൾ വലിച്ചു വാരി ഇട്ടിട്ടുണ്ട്.രണ്ടു മുറികളിലായി ഉണ്ടായിരുന്ന മേശക ളിൽ നിന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്.
വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റായ സുനിൽകുമാർ വൈകുന്നേരം കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിലുള്ള സ്ഥാപനത്തിൽ പോയി തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്. ഉടൻ തന്നെ കാട്ടാക്കട പോലിസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് പ്രഥമിക പരിശോധന നടത്തി . സ്ഥലത്ത് ഫോറൻസിക് പരിശോധന നടന്നുവരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.