സാമൂഹ്യ പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകർ നാടിനുമാതൃക: ജി.ആർ. അനിൽ
1545367
Friday, April 25, 2025 6:33 AM IST
നെടുമങ്ങാട്: സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പൊതു പ്രവർത്തകർ നാടിനു മാതൃകയെന്നു മന്ത്രി ജി.ആർ.അനിൽ. ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ച ആര്യനാട് പഞ്ചായത്തിനും കുടുംബശ്രീ സിഡിഎസിനും ആര്യനാട് വി.കെ ഓഡിറ്റോറിയത്തിൽ നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ഭരണ സമിതിക്കുവേണ്ടി പ്രസിഡന്റ് വി.വിജുമോഹനും ജീവനക്കാർക്കുവേണ്ടി സെക്രട്ടറി ജി. സുനൽകുമാറും കുടുംബശ്രീക്ക് വേണ്ടി സിഡിഎസ് ഭാരവാഹികളും ആദരവ് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തംഗം എ. മിനി, ബ്ലോക്ക്അംഗങ്ങളായ കെ. ഹരിസുധൻ, വി. രമേശൻ, സംഘാടക സമിതി ചെയർമാൻ കെ. സുനിൽകുമാർ, ജനറൽ കൺവീനർ വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.