ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം ഇന്ന്
1545353
Friday, April 25, 2025 6:28 AM IST
തിരുവനന്തപുരം: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണകൾ പങ്കുവയ്ക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി തിരുവനന്തപുരം ലൂർദ് പള്ളിയിൽ ഇന്നു വൈകുന്നേരം നാലിനു പ്രത്യേക സമ്മേളനവും പ്രാർഥനകളും സംഘടിപ്പിക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥി ആയിരിക്കും.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ. മുരളീധരൻ, വി.കെ. പ്രശാന്ത് എംഎൽഎ, മാർത്തോമാ ബിഷപ് ഐസക്ക് മാർ ഫീലക്സീനോസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കന്മാർ പ്രസംഗിക്കും.
മാർപാപ്പയേക്കുറിച്ചുള്ള തിരുവനന്തപുരം പൗരാവലിയുടെ ഓർമകളും അനുശോചനവും പ്രത്യേകം തയാറാക്കിയ താളുകളിൽ രേഖപ്പെടുത്താൻ നിരവധി പൗരപ്രമുഖരും വന്നുചേരും. പരിപാടികൾക്ക് വികാരി ജനറാൾ മോൺ. ഡോ. ജോണ്‍ തെക്കേക്കര,
ഫാ. റ്റോണ്‍ പൊന്നാറ്റിൽ, ഫാ. മാത്യു മരങ്ങാട്ട്, സേവ്യർ സെബാസ്റ്റ്യൻ അനുഗ്രഹ്, ജോയി ജോസഫ് ചെന്നിക്കര, വർഗീസ് കെ.ജെ. ചുള്ളിക്കൽ, സാജു തോമസ് മാത്യു ഇല്ലിക്കൽ, ഏബ്രഹാം ജോസ് പുള്ളോലിൽ, ഇമ്മനുവേൽ മൈക്കിൾ കൊട്ടാരത്തിൽ, ജോസുകുട്ടി സെബാസ്റ്റ്യൻ കണ്ണിട്ടയിൽ, മീര ഷാജി തൂങ്കുഴി എന്നിവർ നേതൃത്വം നൽകും.