സർവീസിൽനിന്നു വിരമിക്കുന്നു
1545356
Friday, April 25, 2025 6:28 AM IST
മെഡിക്കൽ കോളജ്: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും വിവിധ ഗവ. മെഡിക്കൽ കോളജുകളിലെയും ഗവ. നഴ്സിംഗ് കോളജുകളിലെയും പ്രിൻസിപ്പൽമാരുമടക്കം സർവീസിൽ നിന്നു വിരമിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ജനറൽ) ഡോ. വി.ടി. ബീന, ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് എജ്യുക്കേഷൻ ഡോ. ടി. പ്രേമലത എന്നിവരാണ് വിരമിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ്, തിരുവനന്തപുരം നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. സി . ശ്രീദേവിയമ്മ, ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. എ. റീത്ത സെറീന എന്നിവരും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി സർവീസിൽ നിന്നും വിരമിക്കും.