കിണറ്റില്‍ വീണു മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം
1545097
Thursday, April 24, 2025 10:55 PM IST
വെള്ളറട: വെള്ളറടക്ക് സമീപം കിണറ്റില്‍ വീണു മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. ചൂണ്ടിക്കല്‍ സ്വദേശി ചന്ദ്രമോഹന്-ആരതി ദമ്പതികളുടെ മകള്‍ നക്ഷത്ര (മൂന്ന്) ആണ് മരിച്ചത്.
അച്ഛന് വിദേശത്താണ് നക്ഷത്രയും സഹോദരി നിവേദ്യയും മാതാവിന്റെ വീട്ടില്‍ നിറുത്തിയിട്ട് മാതാവ് ആതിര പുറത്തു പോയിരിക്കുകയായിരുന്നു. മടങ്ങിയെത്തിയപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കിണറ്റില്‍ നിന്ന് മൃതദേഹം കിട്ടിയത്.
പാടശേഖര പ്രദേശവും കിണറിന്റെ കൈവരി പൊക്കം കുറഞ്ഞതുമായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.