ബ്ലോഗർക്കെതിരെ പോക്സോ കേസെടുത്തു
1545355
Friday, April 25, 2025 6:28 AM IST
വിഴിഞ്ഞം : കമ്പനിയുടെ പ്രമോഷനായി വീഡിയോ ചിത്രികരിക്കുന്നതിനിടയിൽ ദേഹത്ത് സ്പർശിച്ചതായി പരാതി. പതിനാറ് കാരിയുടെ പരാതിയിൽ ബ്ലോഗർക്കെതിരെ കോവളം പോലീസ് പോക്സോ കേസെടുത്തു.
ആറ്റിങ്ങൽ സ്വദേശിനിയുടെ പരാതിയിൽ തിരുവനന്തപുരം സ്വദേശി മുകേഷിനെതിരെയാണ് കേസെടുത്തത്. രണ്ടു മാസം മുൻപ് നെടുമങ്ങാട് സ്വദേശിനിയായ പതി നാറുകാരി, തന്റെ കമ്പനിയുടെ പ്രമോഷനായുള്ള വീഡി യോ ചിത്രീകരം നടത്താൻ കോവളത്തെ ഒരു റിസോർട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.
സൈബർ സെല്ലിനു നൽകിയ പരാതിയിൽ കോവളം പോലീസ് കേസെടുക്കുകയായിരുന്നു.