രോഗിയോട് അപമര്യാദ: ഡോക്ടർക്കെതിരേ കേസെടുത്തു
1545354
Friday, April 25, 2025 6:28 AM IST
നെടുമങ്ങാട്: രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. കോട്ടൂർ എരുമക്കുഴി സ്വദേശിനിയുടെ പരാതിയിൽ വെളിയന്നൂർ ആയൂർവേദ ആശുപത്രിയിലെ ഡോ. ഫക്രുദീനെതിരേയാണ് ആര്യനാട് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 14-നു ഭർത്താവിനും മക്കൾക്കുമൊപ്പം ഭർത്താവിന്റെ സുഹൃത്തിന്റെ വെളിയന്നൂരിലെ വീട്ടിൽ രാവിലെ ഒരു ചടങ്ങിനെത്തിയ പരാതിക്കാരിക്ക് ഉച്ചയ്ക്ക് തിരികെ മടങ്ങുന്നതിനുവേണ്ടി ബൈക്കിൽ കയറുന്നതിനിടെ താഴെ വീണു പരിക്കേറ്റിരുന്നു.
തുടർന്നു സമീപത്തെ ആയൂർവേദ ആശുപത്രിയിൽ ചികിത്സതേടിയ പരാതിക്കാരി തുടർ ചികിത്സയുടെ ഭാഗമായി അടുത്തടുത്ത ദിവസങ്ങളിലും ആശുപത്രിയിലെത്തി. 17ന് ആശുപത്രിയിൽ എത്തിയ പരാതിക്കാരിയോട് ഡോക്ടർ മോശമായി പെരുമാറിയെന്നാണ് കേസ്.