പന്പിൽനിന്നു പെട്രോളടിച്ചു മുങ്ങിയ യുവാവ് പിടിയിൽ
1545361
Friday, April 25, 2025 6:33 AM IST
വിഴിഞ്ഞം: കാറിൽ എത്തി പട്രോൾ പമ്പിൽ നിന്നു രണ്ടായിരം രൂപയുടെ പട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങിയ യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു. കോവളം നെടുമം സ്വദേശി മുഹമ്മദ് സഫർ (20) ആണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 22ന് രാത്രിയിലായിരുന്നു സംഭവം.
മുക്കോലയിൽ പ്രവർത്തിക്കുന്ന നയരാ പട്രോൾ പമ്പിൽ സ്വിഫ്റ്റ് കാറിൽ എത്തിയ യുവാവ് രണ്ടായിരം രൂപയുടെ പെട്രോൾ അടിക്കാൻ തൊഴിലാളിയായ തമിഴ്നാട് സ്വദേശി ശരവണകുമാറിനോട് ആവശ്യപ്പെട്ടു. പെട്രോൾ അടിച്ച് തീരുന്നതിനിടയിൽ വാഹനവുമായി ഇയാൾ കടന്നു കളയുകയായിരുന്നു.
തുടർന്ന് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹനം തിരിച്ചറിഞ്ഞ പമ്പ് അധികൃതർ വിഴിഞ്ഞം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.