മുതലപ്പൊഴിയിലെ പൊഴിമുറിക്കൽ : വലിയ ഡ്രഡ്ജർ ഇന്ന് ഉച്ചയോടെ മുതലപ്പൊഴിയിൽ എത്തിക്കും
1545357
Friday, April 25, 2025 6:28 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ പൊഴി മുറിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെ ത്തി. കണ്ണൂരിൽനിന്നും പുറപ്പെട്ട വലിയ ഡ്രഡ്ജർ ഇന്ന് ഉച്ചയോടെ മുതലപ്പൊഴിയിലെത്തിക്കും.
ഇന്നലെ രാത്രിയോടെ ഡ്രഡ്ജർ കൊല്ലത്തെത്തി. അവിടെ നിന്നും സാവധാനത്തിലാണ് കടൽ മാർഗം ഡ്രഡ്ജർ മുതലപ്പൊ ഴിയിൽ എത്തിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസമായി പൊഴി മുറിക്കാനും മണൽ നീക്കം ചെയ്യാനുമുള്ള ജോലികൾ നടന്നു വരികയാണ്. മത്സ്യത്തൊഴിലാളികളും സമര സമിതിയും മുന്നോട്ടു വച്ച ഉപാധികൾ അനുസരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മൂന്നുമീറ്റർ ആഴത്തിൽ ഇന്നലെ കുഴിച്ചു. 20 മീറ്റർ വീതിയിൽ വള്ളങ്ങൾ കടന്നു പോകാനുള്ള തടസമില്ലാത്ത പാതയും ഒരുക്കിയിട്ടുണ്ട്.
ചെറിയ ഡ്രഡ് ജർ, ജെസിബി എന്നിവ ഉപയോഗിച്ച് തുറമുഖ വകുപ്പിലെ ഉൾപ്പെടെ അൻപതിൽപരം പേരാണ് പൊഴി മുറിക്കാനുള്ള പ്രവർത്തികൾ ചെയ്യുന്നത്. വലിയ ഡ്രഡ് ജർ എത്തിയാൽ ഉടൻ തന്നെ പൊഴി പൂർണമായും മുറിക്കും.