പേ​രൂ​ര്‍​ക്ക​ട: സ​ര​സ്വ​തി കോ​ള​ജ് ഓ​ഫ് ആ​ര്‍​ട്ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇന്ന് മെ​ഗാ ജോ​ബ് ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ല്‍ രാ​വി​ലെ ഒ​ന്പ​തി​നു മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ജോ​ബ് ഫെ​യ​റി​ല്‍ 130 പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

2500-ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 3552 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ മു​ഖാ​ന്തി​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തു​ക​ഴി​ഞ്ഞു. എ​സ്എ​സ്എ​ല്‍​സി അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യു​ള്ള, 18നും 45​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്ക് ജോ​ബ് ഫെ​യ​റി​ല്‍ പ​ങ്കെ​ടു​ക്കാം. ഐ​ടി,

എ​ന്‍​ജി​നീ​യ​റിം​ഗ്, സെ​യി​ല്‍​സ്, മാ​ര്‍​ക്ക​റ്റിം​ഗ്, അ​ക്കൗ​ണ്ടിം​ഗ്, ക്ല​റി​ക്ക​ല്‍, മാ​നേ​ജു​മെ​ന്‍റ് തു​ട​ങ്ങി വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ക​ളു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ www.tiim. co.in എ​ന്ന ലി​ങ്ക് സ​ന്ദ​ര്‍​ശി​ക്ക​ണം. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍: 75938 52229.