ആർജെഡി അരുവിക്കര മണ്ഡലം പ്രവർത്തക കൺവൻഷൻ
1511738
Thursday, February 6, 2025 6:38 AM IST
നെടുമങ്ങാട്: രാഷ്ട്രീയ ജനതാദൾ (ആർജെഡി) അരുവിക്കര മണ്ഡലം പ്രവർത്തക കൺവൻഷൻ ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ്.വിനോദ് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ഫാസിൽ, ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. അരുൺ ചാരുപാറ, ജില്ലാ സെക്രട്ടറി ആലുംമൂട് വിജയൻ, പനയ്ക്കോട് മോഹനൻ, മൈലം ടി.സത്യാനന്ദൻ, തച്ചങ്കോട് വിജയൻ, ബി. സുശീല, മനാർഷാൻ എന്നിവർ സംസാരിച്ചു. മുതിർന്ന സോഷ്യലിസ്റ്റായ ഭദ്രം ജി. ശശിയെ കൺവൻഷനിൽ ആദരിച്ചു.