പട്ടികവർഗ യുവജന സമ്പർക്ക പരിപാടിക്ക് കൈമനത്ത് തുടക്കം
1511382
Wednesday, February 5, 2025 6:41 AM IST
നേമം: ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിന് അവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയാലേ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന മുന്നേറ്റം സമൂഹത്തിന് കൈവരിയ്ക്കാൻ കഴിയൂവെന്നു മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു.
മേരാ യുവ ഭാരതും നെഹ്റു യുവ കേന്ദ്ര സംഗാതനും ചേർന്നു കൈമനത്തെ തിരുവനന്തപുരം റീജിയണൽ ടെലികോം ട്രെയിനിംഗ് സെന്റ റിൽ ഒന്പതുവരെ നടത്തുന്ന 16-ാമത് പട്ടികവർഗ യുവജന സമ്പർക്ക പരിപാടി (ട്രൈബൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം) ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ സ്പോർട്സ് യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിശിഷ്ടാതിഥിയായിരു ന്നു. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ചടങ്ങിൽ മുഖ്യാതിഥിയുമായിരുന്നു. നെഹ്റുയുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ അധ്യക്ഷനായി. സന്ദീപ് കൃഷ്ണൻ, എസ്.പി. സച്ചിൻ എന്നിവർ സംസാരിച്ചു.