ഗാര്‍ഹികപീഡന നിരോധന നിയമം; യുവാവിനെ അറസ്റ്റുചെയ്തു
1511721
Thursday, February 6, 2025 6:23 AM IST
പേരൂര്‍ക്കട: കോടതിയുടെ ഗാര്‍ഹികപീഡന നിരോധന നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. കരകുളം ചെക്കക്കോണം ഷാന്‍ മന്‍സിലില്‍ ഷാനു (39) ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനിയും 30-കാരിയുമായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
വര്‍ഷങ്ങള്‍ക്കുമുമ്പാണ് യുവതിയെ ഷാനു വിവാഹം ചെയ്തത്. ഇവര്‍ക്കു രണ്ടു കുട്ടികളുമുണ്ട്. നിരന്തരം ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നതുമൂലം യുവതി കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചിരുന്നു.
ഇത് ലംഘിച്ചുകൊണ്ടു ഹാര്വിപുരത്തെത്തി യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് പരാതിയും അറസ്റ്റും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.