രാഷ്ട്രീയ വിശദീകരണയോഗം
1511395
Wednesday, February 5, 2025 6:51 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ എൽ ഡിഎഫ് പെരുങ്കടവിള ജംഗ്ഷനില്‍ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കെ.എസ്. പ്രഭകുമാര്‍ അധ്യക്ഷനായി. ഗപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് സ്വാഗതം പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, ആന്‍സലന്‍ എംഎല്‍എ, ശ്രീകുമാര്‍, രാജേന്ദ്രന്, എല്‍.ആര്. സുദര്ശനകുമാര്, രാജന്, മുരളീധരന് നായര്‍, അയിരൂര്‍ ജയചന്ദ്രന്, കാനക്കോട് ബാലരാജ് തുടങ്ങിയവർ പ്രസംഗിച്ചു.