യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
1511720
Thursday, February 6, 2025 6:23 AM IST
കോവളം: പനത്തുറ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഘോഷയാത്രക്കിടയിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ യുവാവിനെ തലയിൽ വെട്ടിപ്പ രിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. വാഴമുട്ടും കുന്നിൽ വീട്ടിൽ വിഷ് ണു പ്രകാശ് (24) കുഴിവിളാകം വിഷ്ണു ഭവനിൽ വിച്ചു എന്നു വിളിക്കുന്ന വിഷ്ണു (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം കാവടി ഘോഷയാത്രക്കിടയിൽ കോളിയൂർ ചുനക്കരി സ്വദേശിയായ ഉണ്ണികൃഷ്ണനുമായി (23) വാക്കേറ്റം ഉണ്ടാകുകയും തുടന്നുള്ള വൈരാഗ്യത്തിൽ പ്രതികൾ പിൻതുടർന്ന് തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചിട്ടു കടന്നു കളയുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി കോവളം പോലീസ് പറഞ്ഞു.