ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങിയെന്ന് സംശയം; യുവാവ് മരിച്ചു
1511558
Thursday, February 6, 2025 3:17 AM IST
നെടുമങ്ങാട്: ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച നിലയിൽ. മുണ്ടേല വാഴാലി തടത്തരികത്ത് കാവേരി ഭവനിൽ അഭിലാഷ് എന്ന് വിളിക്കുന്ന സിന്ധു കുമാർ(26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 ന് വീട്ടിലെ ഊഞ്ഞാലിൽ ഇരിന്ന് കറങ്ങവെ കയർ കുരുങ്ങി മരിച്ചതാകുമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കേരള വിഷൻ ഹരിശ്രീ കേബിൾ ടിവി യുടെ ജിവനക്കാരൻ ആണ് സിന്ധു കുമാർ. അരുവിക്കര പോലീസ് കേസെടുത്തു. പിതാവ്: കുഞ്ഞുമോൻ. മാതാവ്: പരേതയായ ലീല.