സ്കൂൾ വാർഷിക സമ്മേളനം
1511398
Wednesday, February 5, 2025 6:52 AM IST
പൂവാർ: അരുമാനൂർ എംവി ഹയർ സെക്കൻഡറി സ്കൂളിന്റെ 74-ാമത് വാർഷിക സമ്മേളനം എംഎൽഎമാരായ എം. വിൻസന്റ്, കെ. ആൻസലൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ ജോബി, പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ്, വാർഡ് മെമ്പർ വി.എസ്.ഷിനു,
കോവളം ഫുട്ബോൾ ക്ലബ്ബ് ചെയർമാൻ തയ്യിൽ മാത്യു, കവി സനൽ ഡാലുംമുഖം, പിടിഎ പ്രസിഡന്റ് വി. സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് സുനിൽ, സ്കൂൾ മാനേജർ ഡോ. വി. ജയകുമാർ, പ്രിൻസിപ്പൽ എൻ.വി സുരേഷ്, എച്ച്എം ജീജാ ജി. റോസ് എന്നിവർ പങ്കെടുത്തു.