കാടുമൂടി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇഴജന്തു ഭീഷണി
1511387
Wednesday, February 5, 2025 6:41 AM IST
കാട്ടാക്കട : കാട് മൂടി ബസ് കാത്തിരിപ്പു കേന്ദ്രം. പിന്നാലെ ഇഴജന്തു ഭീഷണിയും. പൂവച്ചൽ പഞ്ചായത്തിലെ കൈതകോണം ബസ് കാത്തിരിപ്പു കേന്ദ്രമാണ് കാടുമൂടിയത.് കാട്് മൂടിയോതടെ അതിനകത്തു കയറാനും യ്ത്രക്കാർക്ക് കഴിയുന്നില്ല. ഇപ്പോൾ മൂർഖൻ അടക്കമുള്ള ഇഴജന്തുക്കളും ഇവിടെ വാഴുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
പൂവച്ചൽ പഞ്ചായത്തിന്റെ മൂക്കിന് താഴെയാണ് ഈ കേന്ദ്രം. എന്നിട്ടും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിൽ ഈ വിഷയം പരാതിയായി നൽകിയിട്ടും ഫണ്ടില്ലെന്ന് പറഞ്ഞ കൈയൊഴിയുകയാണ് പഞ്ചായത്ത്. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കാട് മാറ്റാനുള്ള ശ്രമം പോലും പഞ്ചായത്ത് നടത്തുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.